നരിക്കുനി:നരിക്കുനിയിലെ ജനങ്ങൾ ആശ്രയിക്കുന്ന വിവിധ സ്ഥാപനങ്ങൾക്കും നിരവധി വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്തായി തുടങ്ങിയ വിദേശ മദ്യ ഷാപ്പ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഐ.എസ്.എം എലത്തൂർ ഈസ്റ്റ്, കൊടുവള്ളി വെസ്റ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.
മദ്യവിരുദ്ധ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 26 ദിവസം പിന്നിടുകയാണ്. അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പ്രധിഷേധ റാലി സംഘടിപ്പിച്ചത്. വി. അബ്ദുൽ ഹമീദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതു പരിപാടി പി.സി അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
അബ്ദുറഷീദ് മാസ്റ്റർ, ഫൈസൽ പാലത്ത്,ഹാരിസ്, നസീഫ് പുന്നശ്ശേരി എന്നിവർ സംസാരിച്ചു. മിർഷാദ് വിഎം, ഫിറോസ് പുന്നശ്ശേരി, റിഷാദ് കാക്കൂർ , റബീഹ് പാലത്ത് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Tags:
NARIKKUNI