Trending

പിഴ അടയ്ക്കാത്തവർക്ക് ഇനി പുക പരിശോധന നടത്താൻ കഴിയില്ല. നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.

എ ഐ ക്യാമറകൾ വഴി ലഭിക്കുന്ന പിഴ അടയ്ക്കാത്തവർക്കെതിരെ നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. പിഴ അടയ്ക്കാത്തവർക്കൊന്നും ഇനി പുക പരിശോധന നടത്താൻ കഴിയില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന എ ഐ അവലോകന യോഗത്തിലാണ് തീരുമാനം.

ഡിസംബർ മുതലാണ് നിയമങ്ങൾ കർശനമാക്കുക. എ ഐ കാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനങ്ങളും വാഹനാപകടങ്ങളും കുറഞ്ഞുവെന്നാണ് വിലയിരുത്തൽ.

2023 ജൂണ്‍മുതല്‍ ഒക്ടോബര്‍ 31വരെ 1263 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. 2022-ല്‍ ഇതേ കാലയളവില്‍ 1669 മരണമുണ്ടായി. 139 കോടിയിലധികം പിഴചുമത്താവുന്ന നിയമലംഘനം ഇതുവരെ നടന്നിട്ടുണ്ടെങ്കിലും 21.5 കോടി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
Previous Post Next Post
3/TECH/col-right