Trending

റാസല്‍ഖൈമ – കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ് 22മുതല്‍.

റാസല്‍ഖൈമ: റാക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസുമായി എയര്‍ അറേബ്യ. പ്രയാസി മലയാളികൾക്ക് ഏറെ ഗുണപ്രദമായ പുത്തൻ സർവ്വീസ് നവംബര്‍ 22 മുതൽ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ പ്രഖ്യാപിച്ചു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ റൂട്ടിൽ സര്‍വീസുകള്‍ ഉണ്ടാവുക.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും. ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും. വടക്കൻ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാർക്കും യുഎഇയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും നേരിട്ടുള്ള വിമാന സർവീസ് പ്രയോജനകരമാകുമെന്ന് എയർ അറേബ്യ സിഇഒ ആദിൽ അൽ അലി പറഞ്ഞു.
Previous Post Next Post
3/TECH/col-right