എളേറ്റിൽ : എളേറ്റിൽ ജി എം യു പി സ്കൂളിൽ കേരളപ്പിറവി ദിനം വളരെ വിപുലമായി ആഘോഷിച്ചു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന അസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് എം ടി അബ്ദുസ്സലീം,സിജില ടി പി ,റംലാബീവി, എൻ പി മുഹമ്മദ് ,നമിത സി എന്നിവർ സംസാരിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുരാവസ്തു പ്രദർശനം വളരെ ശ്രദ്ധേയമായി.
Tags:
EDUCATION