Trending

ദേശസുരക്ഷാ സംഗമവും ഫലസ്തീൻ ഐക്യ ദാർഡ്യ സദസ്സും സംഘടിപ്പിച്ചു..

എളേററിൽ:കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എളേറ്റിൽ വെച്ച് ദേശസുരക്ഷാ സംഗമവും ഫലസ്തീൻ ഐക്യ ദാർഡ്യ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇസ്ഹാഖ് മാസ്റ്റർ പുക്കോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിടി ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ജില്ലാ പ്രസിഡണ്ട് ഷാജ്യ പി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ , മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്‌ എം എ ഗഫൂർ മാസ്റ്റർ . കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വിനോദ് കുമാർ . മണ്ഡലം കമ്മിറ്റി മുൻ പ്രസിഡണ്ട് കെ കെ ആലി മാസ്റ്റർ . സാംസ്കാരിക പ്രവർത്തകൻ സലാം വട്ടോളി, സിടി വനജ, പ്രിയങ്ക കരുഞ്ഞിയിൽ, റസീന പൂക്കോട്ട്, കെ എം മുസ്തഫ. ഷമിർ പരപ്പാറ, അസ്സയിൻ പറക്കുന്ന് എന്നിവർ സംസാരിച്ചു. ഗഫൂർ മൂത്തേടത്ത് സ്വാഗതവും മുഹ്തസിൻ വട്ടോളി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right