Trending

അവേലത്ത് സാദാത്ത് മഖാം ഉറൂസ് പ്രചരണോദ്ഘാടനം

പൂനൂര്‍:2023 നവംബര്‍ 16 മുതല്‍ 20 വരെ കാന്തപുരം സാദാത്ത് മഖാമില്‍ വെച്ച് നടക്കുന്ന അവേലത്ത് ഉറൂസിന്‍റെ പ്രചരണോദ്ഘാടനം  മങ്ങാട് വടക്കെ നെരോത്ത്  അവേലത്ത് സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങളുടെ അധ്യക്ഷതയില്‍  SYS സംസ്ഥാന ജനറല്‍ സെക്രട്ടറി  ഡോ : എ പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം നിര്‍വ്വഹിച്ചു . സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര  മുഖ്യ പ്രഭാഷണം നടത്തി . 

ചടങ്ങില്‍  പി കെ അബ്ദുല്‍ നാസര്‍ സഖാഫി , എന്‍ വി അബ്ദുറഹിമാന്‍ ഹാജി , പി കെ അബ്ദുല്‍ ഹമീദ് സഖാഫി , വി എം അബ്ദുല്‍ റഷീദ് സഖാഫി , യു കെ ഫള്ലുറഹ്മാന്‍ സഖാഫി , എ കെ മുഹമ്മദ് മുസ്ല്യാര്‍ , എ പി അബ്ദുറഹിമാന്‍ , ടി പി അബ്ദുല്‍ സമദ് മാസ്റ്റര്‍ , അബ്ദുല്‍ റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

സി എം മുഹമ്മദ് റഫീഖ് സഖാഫി സ്വാഗതവും,ബി സി ലുഖ്മാന്‍ ഹാജി നന്ദിയും രേഖപ്പെടുത്തി
Previous Post Next Post
3/TECH/col-right