മടവൂർ : വിശുദ്ധ ഖുർആൻ മുഴുവൻ കൈപ്പടയിൽ എഴുതി പൂർത്തിയാക്കിയ മടവൂർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി ആയിഷ ഫാദിയെ മടവൂർ എ യു പി സ്കൂൾ ആദരിച്ചു.
മടവൂർ എ യു പി സ്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം ഫാറൂഖ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ യൂനുസ് സലീം നിർവഹിച്ചു.ആയിഷ ഫാദിയ രണ്ടുവർഷം മുമ്പാണ് പരിശുദ്ധ ഖുർആൻ എഴുതാൻ ആരംഭിച്ചത്. ഉമ്മയായിരുന്നു എഴുതാൻ പ്രോത്സാഹനം നൽകിയിരുന്നത്.
സ്കൂൾ പ്രധാന അധ്യാപിക വി ഷക്കീല അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി ടി കെ സൈനുദ്ദീൻ, പി യാസിഫ്, എംഎം വഹീദ, എ പി വിജയകുമാർ ,സി ഹുസൈൻ കുട്ടി,മുനീറ,കെ മുഹമ്മദ് റഈസ്, എന്നിവർ സംസാരിച്ചു
Tags:
MADAVOOR