Trending

അഖിലകേരള മാപ്പിള കലാമത്സരം സമാപിച്ചു.

കൊടുവള്ളി:പുത്തൂർ കൊയിലാട് രിഫാഇയ്യ സെന്ററിൽ നടന്ന അഖിലകേരള മാപ്പിളകലാമത്സരം സമാപിച്ചു .രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നൂറുകണക്കിന് മത്സരാർഥികൾ പങ്കെടുത്തു. സമാപന പരിപാടി പക്കർ പന്നൂർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റ് വിതരണവും സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, ഗാനരചയിതാവ്  അഷ്റഫ് വാവാട് എന്നിവർ നിർവഹിച്ചു.

കൊയിലാട് സയ്യിദ് കുഞ്ഞിസീതി കോയ തങ്ങൾ, ഷംസു സഖാഫി, ഹാഷിം ഇർഫാനി ,താജ്ജുദ്ദീൻ ഉമൈദി, മുഹമ്മദ് സഖാഫി ,കൊയിലാട് നാസർ ഹാജി ,റഷീദ് കുണ്ടത്തിൽ ,അസീസ്, എം .ടി.അബ്ദുളളഹാജി,സയ്യിദ് ഇദ്രീസ്തങ്ങൾ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന 'പാടിയും പറഞ്ഞും' എന്ന പരിപാടിയിൽ ഫസൽ കൊടുവള്ളി, അഷ്റഫ് കൊടുവള്ളി, അസീസ് പാലക്കുന്ന് ,താജുദ്ദീൻ വെളിമണ്ണ ,എൻ.പി. മുഹമ്മദ്, ഷറഫുദ്ദീൻ ഫൈസി എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right