Trending

മങ്ങാട് എ യു പി സ്കൂളില്‍ കരാട്ടെ പരിശീലനം.

പൂനൂര്‍:സമൂഹത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം വേണ്ടത് കുട്ടികൾക്കാണ്. അറിവും കഴിവും ഒരുപോലെ കൂട്ടിച്ചേർത്തു കുട്ടികളെ മാനസികമായും ശാരീരികമായും സജ്ജരാക്കി പ്രതിരോധിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഒരു സ്വയം പ്രതിരോധമാർഗ്ഗമാണ് കരാട്ടെ പരിശീലനം. ഒപ്പം ആത്മവിശ്വാസവും ധൈര്യവും ഏകാഗ്രതയും കുട്ടികളിൽ ഉണ്ടാവുന്നതിനു കരാട്ടെ പരിശീലനം വഴിയൊരുക്കുന്നു

കുട്ടികള്‍ക്ക് മങ്ങാട് എ.യു.പി. സ്കൂളില്‍ ആരംഭിച്ച കരാട്ടെ പരിശീലനത്തിന്‍റെ  ഔദ്യോഗിക ഉദ്ഘാടനം പ്രധാനധ്യാപിക കെ. എന്‍. ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ റഹീം നിര്‍വ്വഹിച്ചു.

ക്ലാസുകള്‍ക്ക് പരിശീലകന്‍  എം.കെ. അബ്ദുല്‍ ഹമീദ് നേതൃത്വം നല്‍കി.കണ്‍വീനര്‍ മുഹമ്മദ് നാഫിഹ് സ്വാഗതവും നന്ദിയും രേഖപ്പെടുത്തി
Previous Post Next Post
3/TECH/col-right