എളേറ്റിൽ:എളേറ്റിൽ മർകസ് വാലിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും മദ്രസ വിദ്യാർത്ഥികളും ഹിഫ്ളുൽ ഖുർആൻ വിദ്യാർത്ഥികളും നാട്ടുകാരും സംബന്ധിച്ചു.
കെ സുലൈമാൻ മദനി, എം അഹമ്മദ് മാസ്റ്റർ, എം അലി ബാഖവി, എംപി അബൂബക്കർ മുസ്ലിയാർ, കെ പി സി അബ്ദുറഹ്മാൻ ഹാജി, സലാം മാസ്റ്റർ ബുസ്താനി, പി കെ അസീസ് സഖാഫി നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ഘോഷയാത്ര കൂടുതൽ വർണാഭമാക്കി.
Tags:
ELETTIL NEWS