താനുർ കാരാട് മുനമ്പത്ത് പഴയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ (3) മതിലിടിഞ്ഞു വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്.
വീടിന് മുൻവശത്തുള്ള ചുറ്റുമതിലിന് അരികെ നിൽക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഹോളോബ്രിക്സ് കെട്ടിയ ചുറ്റുമതിൽ ഇടിഞ്ഞു വീണു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫസലിന്റെ രണ്ടാമത്തെ മകനാണ് ഫർസീൻ ഇശാൽ.
മതിലുകളുടെ സുരക്ഷയ്ക്ക് ശ്രദ്ധ വേണം
ഈ ദാരുണമായ അപകടം നമ്മെ ഓർമ്മിപ്പിക്കുന്നത് മതിലുകളുടെ സുരക്ഷയ്ക്ക് ശ്രദ്ധ വേണമെന്നാണ്. പഴയ മതിലുകളും, ഹോളോബ്രിക്സ് കൊണ്ട് നിർമ്മിച്ച മതിലുകളും കാലക്രമേണ ചളിയും മണ്ണും അടിഞ്ഞു കൂടിയാൽ അപകടകരമാകും. അതിനാൽ, ഇത്തരം മതിലുകൾ പതിവായി പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അത്യാവശ്യമാണ്.
കൂടാതെ, കുട്ടികൾ ഉള്ള വീടുകളിൽ മതിലുകൾക്ക് അടുത്ത് കുട്ടികൾക്ക് എത്താൻ കഴിയാത്തവിധം സംരക്ഷണം നൽകേണ്ടതും പ്രധാനമാണ്.