നരിക്കുനി : പാലങ്ങാട് പൂളക്കാപറമ്പ് അങ്ങാടിയിൽ ഓട്ടോ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരുടെ ഓട്ടോ കോഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലത്തിന്റെയും,പതിനാലാം വാർഡ് മെമ്പർ ടി.രാജുവിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കമ്മറ്റി രൂപീകരിച്ചത്.
ഭാരവാഹികളായി പ്രസിഡന്റ് : മുസ്തഫ എൻ.വി,വൈസ് പ്രസിഡന്റ് : ഹനീഫ ടി,സെക്രട്ടറി : അശോകൻ ടി.പി,ജോയിന്റ് സെക്രട്ടറി : അബ്ദുൽ റഹീം എം.പി,ട്രഷറർ : അബ്ദുൽ ഗഫൂർ പി.പി എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് മനോജ് മാസ്റ്റർ, ഷഫീഖ് മാസ്റ്റർ, മോഹനൻ, അബ്ദുൽ കരീം, ജമാൽ, കരുണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Tags:
PALANGAD