Trending

കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഒക്ടോബർ ഒന്ന് വരെ തുടരും.

കോഴിക്കോട്: ജില്ലയിൽ നിപ നിയന്ത്രണം ഒക്ടോബർ ഒന്ന് വരെ തുടരും. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും ഒക്ടോബർ ഒന്ന് വരെ മാറ്റിവെയ്ക്കണം. വിദഗ്ദ സമിതിയുടെ നിർദേശത്തെ തുടർന്നാണ് കലക്ടറുടെ ഉത്തരവ്. നേരത്തെ സെപ്റ്റംബർ 24 വരെയാണ് നിയന്ത്രണമുണ്ടായിരുന്നത്.

പാർക്കിലും ബിച്ചിലും നേരത്തെ പ്രവേശനം നിരോധിച്ചിരുന്നു ഇതും ഒക്ടോബർ ഒന്നുവരെ തുടരും. സാമൂഹ്യ അലകം നിർബന്ധമായും പാലിക്കണം. മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സമ്പർക്ക പട്ടികയിലുള്ളവരുടെ ക്വാറന്റൈൻ കാലാവധി കഴിയുന്നത് വരെ നിയന്ത്രണം തുടരാനാണ് ജില്ലാ ഭരണക്കൂടത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാൻ ഉത്തരവിട്ടത്.
Previous Post Next Post
3/TECH/col-right