തിരുവനന്തപുരം:സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന പൊതു അവധി ഈ മാസം 28ാം തീയതിയിലേക്ക് മാറ്റി.
27 നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്ന പൊതു അവധി.സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ അവധി ദിവസം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
നബിദിനം സെപ്തംബര്‍ 28ന് നിശ്ചയിച്ചിരിക്കുന്നതിനാല്‍ അന്നെ ദിവസം സംസ്ഥാനത്ത് പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 27നാണ് നേരത്തെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആയതിനാലാണ് ഈ ആവശ്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്.
Tags:
KERALA