കൊടുവള്ളി:കേന്ദ്ര സർക്കാറിന്റെയും പിണറായി സർക്കാരിന്റെയും വികലമായ തൊഴിൽ നയങ്ങളാണ് തൊഴിൽ മേഖല തകർന്നു പോകാൻ കാരണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിർത്താതെയും നികുതി ബാധ്യത അടിച്ചേൽപ്പിച്ചും കേരള സർക്കാർ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും എസ്‌ടിയു കോഴിക്കോട് ജില്ല പ്രസിഡണ്ട് കെ എം കോയ പറഞ്ഞു. കൊടുവള്ളി മണ്ഡലം എസ് ടി യു പ്രവർത്തകസമിതി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ടി യു മണ്ഡലം പ്രസിഡണ്ട് സുലൈമാൻ കുളത്തക്കര അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി എ കെ സി ബഷീർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് സിപി കുഞ്ഞമ്മദ്, ജില്ലാ സെക്രട്ടറി.പിസി മുഹമ്മദ്,ജബ്ബാർ മാസ്റ്റർ കിഴക്കോത്ത്, കുട്ടിമോൻ താമരശ്ശേരി,ഹമീദ് മടവൂർ, ഇക്ബാൽ കത്തറമ്മൽ,മുജീബ് ആവിലോറ, ഇബ്രാഹിം നരിക്കുനി,മജീദ്. കെ കെ,ആർ സി രവീന്ദ്രൻ, മജീദ് നരിക്കുനി,സത്താർ ഓമശ്ശേരി,ബഷീർ നരിക്കുനി,ഷബ്ന കൊടുവള്ളി,കാമില കിഴക്കോത്ത് എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുസ്സലാം കൊടുവള്ളി സ്വാഗതവും, മണ്ഡലം സെക്രട്ടറി സിദ്ദിഖ് അലി മടവൂർ നന്ദിയും പറഞ്ഞു.
പുതിയ കൊടുവള്ളി മണ്ഡലം എസ്ടിയു കമ്മിറ്റി ഭാരവാഹികളായി
പ്രസിഡണ്ട്. അബ്ദുസ്സലാം കൊടുവള്ളി
ജനറൽ സെക്രട്ടറി. സിദ്ധീഖലി എപി മടവൂർ
വൈസ് പ്രസിഡന്റ്
. സുലൈമാൻ കൊളത്തക്കര. ഓമശ്ശേരി
ഉമ്മർ കണ്ടിയിൽ കിഴക്കോത്ത്,മജീദ് മൗലവി കട്ടിപ്പാറ,ആർസി രവീന്ദ്രൻ കൊടുവള്ളി,ബുഷ്റ ടീച്ചർ ഓമശ്ശേരി,
സെക്രട്ടറി
എംസി ഇബ്രാഹിം നരിക്കുനി,ഷബ്ന കൊടുവള്ളി, കാമില കിഴക്കോത്ത്,നജുമുന്നിസ മില്ലത്ത്
മടവൂർ,
ട്രഷറർ.ഹംസക്കുട്ടി താമരശ്ശേരി
എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.
Tags:
KODUVALLY