Trending

പൂനൂർപുഴ കയ്യേറ്റങ്ങൾ ;സർവ്വേക്ക് നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

കൊടുവള്ളി: അനുദിനം നശിച്ച് കൊണ്ടിരിക്കുന്ന പൂനൂർ പുഴയെ വീണ്ടെടുക്കാൻ പുഴ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പുഴ സർവ്വെ ചെയ്ത് അതിര് നിർണ്ണയിക്കണെമെന്നാവശ്യപ്പെട്ട് സേവ് പൂനൂർ പുഴ ഫോറം പ്രസിഡന്റ് പി.എച്ച്. താഹ, ജനറൽ സെക്രട്ടറി അഡ്വ.കെ. പഷ്പാഗതൻ എന്നിവർ ചേർന്ന് ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

പുഴ കയ്യേറ്റങ്ങൾ സംബന്ധിച്ചും, നപടികൾ ആവശ്യപെട്ടും നിരവധി പരാതികൾ നേരത്തെ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിരുന്നു.മുൻ കലക്ടർമാരെല്ലാം 58 കി.മീറ്റർ വരുന്ന പൂന്നൂർപുഴ സർവ്വേ ചെയ്യുമെന്ന് ഉറപ്പുതരികയും പുഴ കയ്യേറിയിട്ടുള്ള മുഴുവൻ സർക്കാർ ഭൂമിയും തിരിച്ചുപി ടിക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല.

പുഴയിലേക്ക് കക്കൂസ് മാലിന്യമടക്കം തള്ളുകയും, ഹോട്ടലിൽനിന്നും വീടുകളിൽനിന്നും മലിനജലം പുഴയിലേക്ക് ഓവ് ചാൽ വഴിഒഴുക്കുകയും ചെയ്യുന്നത് നിർബാധം തുടർന്ന് വരികയാണ്.നടപടി എടുക്കേണ്ട അധികാരികൾ കണ്ടില്ലെന്നു നടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

താമരശ്ശേരിയിൽനിന്നും കോഴിക്കോട്ടെക്കു വരുമ്പോൾ കൊടുവള്ളി, കിഴക്കോത്ത്, കുന്ദമംഗലം പഞ്ചായത്ത് പരിധിയിലും മടവൂർ പഞ്ചായത്ത് 13-ാം വാർഡിൽ പുറ്റാൽക്കടവിലും ലോഡ് കണക്കിന് മണ്ണിട്ട് പുഴ കയ്യേറി കളിസ്ഥലം നിർമ്മിക്കുകയും മറ്റ് നിർമ്മാണ പ്രവൃത്തികൾ നടത്തുകയും ചെയ്തിട്ടുണ്ട്.പുഴയിൽനിന്നും യാതൊരു അകലവും പാലിക്കാതെ നടക്കുന്ന നിർമ്മാണങ്ങൾ പൂനൂർ പുഴയെ നശിപ്പിച്ചുകൊണ്ടിരി ക്കുന്നു.

കക്കോടി യിലും തണ്ണീർപന്തലിലും ഇതുപോലുള്ള നിയമലംഘനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. മടവൂർ പഞ്ചായത്തിൽ മേൽപറഞ്ഞ പുറ്റാൽ കടവിലെ ഗ്രൗണ്ട് നിർമ്മാണം പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതായും,
പുഴയുടെ സ്വാഭാവിക ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തിയിരിക്കുകയാണ്. 

കയ്യേറ്റം മൂലം പുഴ ചുരുങ്ങി ഒഴുകുവാൻ ഇടമില്ലാത്ത വിധം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനാൽ വർഷകാലത്ത് വെള്ളപ്പൊക്കംമൂലം ജനങ്ങൾ ദുരിതമനുഭവിക്കയാണ്.പ്രകൃതിയെയും പരിസ്ഥിതിയെയും പുഴയെയും നശിപ്പിച്ചുകൊണ്ടു നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ആരാണ് അനുവാദം കൊടുത്തതെന്ന് അറിയേണ്ടതുണ്ട് .ഇതിനൊരു പോംവഴി പുനൂർപുഴ സർവ്വ ചെയ്ത് കയ്യേറ്റ സ്ഥലങ്ങൾ തിരിച്ചുപിടിച്ച് അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുകയാണ് ചെയ്യേണ്ടത്.

ആയതിനാൽ ജനങ്ങ ളുടെ സംശയങ്ങൾ ദുരീകരിച്ച് പുഴ സർവ്വേ ചെയ്ത് പുഴയെയും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് കോഴിക്കോട് ജില്ലയുടെ ഏക കുടിവെള്ള സ്രോതസ്സായ പൂനൂർ പുഴയെ രക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യെപെടുന്നു.
Previous Post Next Post
3/TECH/col-right