കൊടുവള്ളി:ഭരണ കൂടകൊള്ളരുതായ്മ കൊണ്ട് കലം കമിഴ്ത്തി വെക്കേണ്ട ആദ്യത്തെ തിരുവോണമാണ് മലയാളികൾ ആഘോഷിക്കേണ്ടി വന്നതെന്നും സർക്കാറിന്റെ പിടിപ്പുകേട് കൊണ്ട് 57 ലക്ഷം പേർക്ക് നൽകേണ്ട കിറ്റ് കേവലം 6 ലക്ഷം ആൾക്കാർക്കായി ചുരുക്കിയത് ഒരുവിധത്തിലും ന്യായീകരിക്കാൻ ആവില്ലെന്നും അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു.വിലവർധനവിനെതിരെ കൊടുവള്ളി മണ്ഡലം എ സ് ടി യു കമ്മറ്റി സംഘടിപ്പിച്ച കലം കമയ്ത്തൽ പ്രധിഷേധ സമരം കൊടുവള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റേഷൻ കടകളും സപ്ലൈ കോകളും നോക്കുകുത്തിയായെന്നും സാധാരണ ജനങ്ങൾ ഓഫറുകൾ തേടി സൂപ്പർ മാർക്കറ്റുകളെ ആശ്രയിക്കേണ്ട ഗതികേടാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മകളും മരുമകൻ മന്ത്രിയും ആശ്രിതരും എല്ലാം അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുമ്പോൾ ജനകീയ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് ഭാരമായി മാറിയിരിക്കുകയാണ്. ജനകീയ ഹോട്ടലുകളിൽ ഊണിന് ഉണ്ടായിരുന്ന പത്തു രൂപ സബ്സിഡി വെട്ടി കുറച്ചത് ഉടൻ പുനസ്ഥാപിക്കണമെന്നും ഉണ്ണികുളം ആവശ്യപ്പെട്ടു.
എട്ടുമാസമായി നിർമ്മാണ കർഷക തൊഴിലാളികളും കെഎസ്ആർടിസി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെൻഷൻ കൊടുത്തിട്ടില്ല. കർഷകർക്ക് 253 കോടി രൂപ നെല്ലുവില നൽകിയിട്ടില്ല. മണ്ണെണ്ണ വില പെട്രോൾ ഡീസൽ വിലയെ കവിച്ചുവച്ചു. മദ്യവും മയക്കുമരുന്നും യഥേഷ്ടം ഒഴുകുന്നു. പിണറായി വരുമ്പോൾ 19 ബാറുകൾ ഉണ്ടായിരുന്നത് ഇപ്പോൾ ആയിരം കവിഞ്ഞൊന്നും അദ്ദേഹം ആരോപിച്ചു. കെട്ടിട നികുതിയും. പെർമിറ്റ് ഫീസും വാഹനനികുതിയും എന്നുവേണ്ട ടാക്സ് വർദ്ധിപ്പിക്കാത്ത ഒരു മേഖലയും കേരളത്തിൽ ഇല്ലെന്നും ഇതെന്തു തൊഴിലാളി സർക്കാർ ആണെന്നും ഉണ്ണികുളം ചോദിച്ചു.
എസ് ടിയു കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് സുലൈമാൻ കൊളത്തക്കര അധ്യക്ഷത വഹിച്ച സമരപരിപാടിയിൽ എസ് ടി യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ മുഖ്യപ്രഭാഷണം നടത്തി.കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ കെ കാദർ, എസ്ടിയു ജില്ലാ സെക്രട്ടറി പിസി മുഹമ്മദ്, എ സ് ടി യു ജില്ല വൈസ് പ്രസിഡന്റ്. സി പി കുഞ്ഞമ്മദ്,അംഗനവാടി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബുഷ്റ പൂളോട്ടുമ്മൽ,കൊടുവള്ളി മണ്ഡലം വനിത ലീഗ് സെക്രട്ടറി സലീന സിദ്ധിഖലി, കലാ ലീഗ് മണ്ഡലം പ്രസിഡണ്ട് മുജീബ് ആവിലോറ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ മണ്ഡലം എ സ് ടി യു വൈസ് പ്രസിഡന്റ് ആർ സി രവീന്ദ്രൻ,മണ്ഡലം സെക്രട്ടറി ഇബ്രാഹിം നരിക്കുനി,വിവിധ ഫെഡറേഷനുകളുടെ ജില്ല മണ്ഡലം മുനിസിപ്പൽ ഭാരവാഹികളായ ഹമീദ് മടവൂർ, അഷ്റഫ് മുട്ടാഞ്ചേരി,വി റഷീദ്, കെ.കെ മജീദ്, കെ.കെ ജയഫർ,എം. സലിം, നിസാർ. ടി,ബദറു വാവാട്,ഉമ്മർ മാനിപുരം, സുലൈമാൻ താമരശ്ശേരി, സലിം പള്ളിക്കൽ, ഇ.ടി മൻസൂർ, അബൂബക്കർ,ഷബ്ന കൊടുവള്ളി,റസീന മടവൂർമുക്ക്ഹ
,ഹഫ്സ ടീച്ചർ നരിക്കുനി, ഫാത്തിമ ടീച്ചർ നരിക്കുനി, ബുഷ്റ ടീച്ചർ ഓമശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലം എസ്ടി യു ജനറൽ സെക്രട്ടറി അബ്ദുസ്സലാം കൊടുവള്ളി സ്വാഗതവും, മണ്ഡലം സെക്രട്ടറി സിദ്ദീഖ് അലി മടവൂർ നന്ദിയും പറഞ്ഞു.
Tags:
KODUVALLY