Trending

ഓണം സൗഹൃദ സംഗമവും ഓണക്കിറ്റ് വിതരണവും

എളേറ്റിൽ : ജമാഅത്തെ ഇസ്‌ലാമി എളേറ്റിൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ സംഗമവും ഓണക്കിറ്റ് വിതരണവും നടത്തി . കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.എളേറ്റിൽ ജി.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.പി വിനോദ് കുമാർ , പി.സുധാകരൻ , കെ കെ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ , ഗിരീഷ് വലിയപറമ്പ് , ഫിറോസ്ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ചു . കെ.കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച സംഗമത്തിൽ വി.കെ അബ്ദുള്ളക്കോയ സ്വാഗതവും എം.എ റഷീദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right