എളേറ്റിൽ:"രാഷ്ട്ര രക്ഷ ഒരോ പൗരന്റെയും ബാധ്യതയാണെന്ന" സന്ദേശം നൽകിക്കൊണ്ട് എളേറ്റിൽ ഒഴലക്കുന്ന് വാദിഹുസ്ന ALP സ്കൂളിൽ 77മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ മൈമൂന ടീച്ചർ ദേശീയ പതാക ഉയർത്തി.
പി.ടി.എ പ്രസിഡണ്ട് ഷംസുദീൻ കെ.സി.യുടെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.സീനിയർ അസിസ്റ്റൻറ് യു.കെ ഷാഹിന ടീച്ചർ, പി ടി.എ വൈസ് പ്രസിഡണ്ട് റഫീഖ് ഒ.കെ,എം.പി.ടി എ.പ്രസിഡണ്ട് ബുഷ്റ.,മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഉസ്മാൻ ഹാജി.ഒ.കെ, സുലൈമാൻ മാസ്റ്റർ പി.പി, മുഹമ്മദ്.എൻ.കെ,മുഹമ്മദ് എസ്.പി, .മുഹമ്മ് പി.വി, കെ. റസാഖ്,പൂർവ്വ വിദ്ധ്യാർത്ഥി എം.എ. ബാരി,സ്കൂൾ അധ്യാപകരായ മുഹമ്മദ് ഷമീൽ കെ.എം, ജിംഷിയ റിനു, റമീന, പൂർവ്വ അധ്യാപകൻ മുഹമ്മദ് കെ.കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് പുതുതായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേെറ്റടുത്ത ശ്രീമതി സാജിദത്തിന് സ്വീകരണം നൽകി.2022-2023 അധ്യയന വർഷത്തിലെLS Sജേതാവ്.ഒ.കെ മുഹമ്മദ് സാലി മിന് അനുമോദനം നൽകി. സ്കൂളിലെ വിവിധ ക്വിസ് മത്സരങ്ങളിലും സ്വാതന്ത്ര്യ ദിന പരിപാടികളിലും വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നടത്തി. പരിപാടിയിൽ കുട്ടികളുടെ ദേശഭക്തിഗാനം പതാക വന്ദനാ ഗാനം പ്രസംഗം എന്നിവ അരങ്ങേറി.
സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ മൈമൂന ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷഹല.എ.പി നന്ദിയും പറഞ്ഞു.
Tags:
EDUCATION