Trending

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമ ഏറ്റുവാങ്ങി.

താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് ഏറ്റുവാങ്ങി.

ഇന്നലെ സ്കൂളിന് മുന്നിൽ വെച്ച് താമരശ്ശേരി - നരിക്കുനി റൂട്ടിൽ ഓടുന്ന തവക്കൽ ബസ്സിൻ്റെ ഉടമ ശ്രീജിത്തിനാണ് കളഞ്ഞുകിട്ടിയത്.തൻ്റെ മകളെയും കൊണ്ട് സ്കൂളിൽ എത്തിയ അവസരത്തിലായിരുന്നു സ്വർണാഭരണം കളഞ്ഞുകിട്ടിയത്. ഉടനെ താമരശ്ശേരി ട്രാഫിക് പോലീസിൽ ഏൽപ്പിച്ചു.

ഇന്ന് 12 മണിയോടെ ഉടമയായ കോരങ്ങാട് സ്വദേശിനി ഷിംന താമരശേരി പോലീസ് സ്റ്റേഷനിൽ എത്തി ശ്രീജിതിൻ്റെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right