താമരശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റര് ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളിൽ പി.എസ്.സി. മുഖേനയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിക്കുകയും പ്രസ്തുത വിവരം രേഖാമൂലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയച്ചവരും/അറിയിക്കാത്തവരും പിന്നീട് രജിസ്ട്രേഷൻ പുതുക്കാതെ ലാപ്സായവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റിയോടുകൂടി സെപ്റ്റംബർ 30 വരെ പുതുക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
മേൽ പരാമർശിച്ച തരത്തിൽ രജിസ്ട്രേഷൻ ലാപ്സായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 നുള്ളിൽ എൻ ഒ സി സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ, ദൂതൻ മുഖേനയോ ഹാജരായി പ്രത്യേക പുതുക്കലിന് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2225995
Tags:
THAMARASSERY