പൂനൂർ: സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് അഭിപ്രായപ്പെട്ടു. പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര എ.എൻ.ഒ. യൂസഫ്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സാജിത, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനിസ ചക്കിട്ട കണ്ടി, പി ടി എ പ്രസിഡണ്ട് ഖൈറുന്നിസ റഹീം പ്രിൻസിപ്പാൾ കെ.കെ ഷൈജു, എ വി മുഹമ്മദ്, സത്താർ മാസ്റ്റർ, എം.മുഹമ്മദ് അഷ്റഫ്, റിട്ട. സബ് ഇൻസ്പെക്ടർ രാജൻ, എ.പി ജാഫർ സാദിഖ്, ടി.പി. അജയൻ കെ.കെ നസിയ എന്നിവർ സംസാരിച്ചു.
Tags:
EDUCATION