കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ സമ്പൂർണ്ണ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി.വാർഡിലെ തെങ്ങിൻ തൈകൾ ആവശ്യമുള്ള മുഴുവനാളുകൾക്കും നല്ലയിനം കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തുകൊണ്ട് വാർഡ് മെമ്പർ വി പി അഷ്റഫ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികൾ വാർഡിൽ തന്നെ ഉണ്ടാക്കിയ തൈകളാണ് തികച്ചും സൗജന്യമായി വിതരണം ചെയ്തത്.
വാർഡിലെ എല്ലാ സ്ഥലങ്ങളിലും തെങ്ങ് കൃഷി തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കും . ഓരോ വർഷവും വാർഡിൽ തെങ്ങിൻ തൈകൾ ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്യും ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് വളവും നൽകുമെന്നും വാർഡ് മെമ്പർ വി പി അഷ്റഫ് പറഞ്ഞു.
തൊഴിലുറപ്പ് മേറ്റ് സജിനി കണ്ടിയിൽമീത്തൽ, ആർ കെ അബ്ദുല്ലക്കോയ, ബാലൻ കണ്ടിയിൽമീത്തൽ, ബാബു, ആലി പരപ്പാറ, റാഷിദ് പനാട്ടുപള്ളി, ജുനൈസ് കണ്ടിയിൽ ഷാജി ചെറുമലയിൽ എന്നിവർ സംസാരിച്ചു.
Tags:
KODUVALLY