Trending

വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി.

എളേറ്റിൽ:എളേറ്റിൽ വട്ടോളി ബസ്ററാന്റിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം പുന:പരിശോധിക്കുക, വർഷങ്ങളായി അടഞ്ഞു കിടക്കുന്ന പൊതു ശൗചാലയ൦ ജനങ്ങൾക്കായി തുറന്നു കൊടുക്കുക, ബസ് സ്റ്റാൻഡ് കവാടത്തിലെ കേടായ ലോമാസ്റ്റ് ലൈറ്റ് എത്രയും വേഗം റിപ്പയർ ചെയ്ത് ഉപയോഗയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നിയിച്ച് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി.

ടി.രാഘവൻ, മുഹമ്മദ് മാളിയേക്കൽ, എ൦. ടി. വാസുദേവൻ, കെ. യ൦. നാസർ തുടങ്ങിയവർ നേതൃത്വം നൽകിയ പ്രകടനത്തിൽ കേരള വ്യാപാരി വ്യവസായി സമിതി എളേറ്റിൽ യൂണിറ്റ് സെക്രട്ടറി ഗിരീഷ് വലിയപറമ്പ, യൂണിറ്റ് പ്രസിഡന്റ് കെ.പി. ശശികുമാർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right