പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ എഡുകെയർ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ഗൃഹ സന്ദർശനത്തിനായുള്ള വീടറിയാൻ പരിപാടി വിദ്യാർഥി ഷാമിയ മിലൻ്റെ വീട്ടിൽ വെച്ച് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. ആനിസ ചക്കിട്ട കണ്ടി അദ്ധ്യക്ഷയായി.
ഖൈറുന്നിസ റഹീം, എ വി മുഹമ്മദ്, കെ മുബീന, കെ അബ്ദുസലീം, കെ കെ അഷ്റഫ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക കെ പി സലില സ്വാഗതവും ഡോ. സി പി ബിന്ദു നന്ദിയും പറഞ്ഞു.
Tags:
EDUCATION