Trending

റിയാസിന് വീടായി:കരുതലായി ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനും

താമരശ്ശേരി: ഭിന്നശേഷിക്കാരനായ റിയാസും കുടുംബവും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സന്തോഷത്തോടെ കഴിയാം. വല്യുമ്മയുടെ സംരക്ഷണത്തില്‍ കഴിയുന്നകാരുണ്യതീരം സ്‌കൂള്‍ വിദ്യാര്‍ത്ഥി റിയാസിനു  ഒരു സഹോദരിയും ഒരു സഹോദരനും  കൂടിയുണ്ട്.ജീവകാരുണ്യ സംഘടനയായ  ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച  കാരുണ്യഭവന്‍  ഇവരുടെ സ്വപ്‌നത്തിനൊരുകൂട്ടായി മാറിയിരിക്കുകയാണ്.

അമ്പായത്തോട് നടന്ന ചടങ്ങില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ചീഫ് പാട്രണും പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനുമായ  കെ.മുഹമ്മദ് ഈസ താക്കോല്‍ കൈമാറ്റം നിര്‍വഹിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന ഏഴാമത്തെ വീടാണിത്.മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ട റിയാസ് മോന്‍ വല്യമ്മ ചോലയില്‍ പാത്തുമ്മയുടെ തണലിലാണ് കഴിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ കൂലിപ്പണിയെടുത്താണ് റിയാസിനെ വളര്‍ത്തുന്നത്. 

മണ്‍കട്ട കൊണ്ടുകെട്ടിയുണ്ടാക്കി അതിന്‍മേല്‍ പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയ ചെറിയ മുറിയിലായിരുന്നു ഈ കുടംബം കഴിഞ്ഞിരുന്നത്. അതിനിടയിലാണ് ഇടിത്തീ പോലെ ഈ ഇടവും തീ വിഴുങ്ങിയത്. കിടക്കാനിടമില്ലാതെ എന്തു ചെയ്യുമെന്നറിയാത്ത സമയത്താണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ വീടുപണി ഏറ്റെടുക്കുന്നത്.ഹെല്‍ത്ത് കെയര്‍ ഏറ്റെടുത്തു നടക്കുന്ന ഏഴാമത്തെ കാരുണ്യഭവനാണ് ഇപ്പോള്‍  നിര്‍മിച്ചത്. താക്കോല്‍ ദാന കൈമാറ്റ ച്ചടങ്ങില്‍ ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍
പ്രസിഡന്റ് ഡോ ബഷീര്‍ പൂനൂര്‍ അധ്യക്ഷത വഹിച്ചു.  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് മുഖ്യാതിഥിയായി.

വാര്‍ഡ് മെമ്പര്‍മാരായ ബേബി രവീന്ദ്രന്‍,സീന സുരേഷ് ഫൈസല്‍ എളേറ്റില്‍ ടി.എം അബ്ദുല്‍ ഹക്കീം, , വിവിധ നേതാക്കളായ ഹാരിസ് അമ്പായത്തോട്,  അന്‍ഷാദ് അമ്പായത്തോട്, സി.കെ അസീസ് ഹാജി,റഹ്മത്ത് ടീച്ചര്‍, പ്രിന്‍സിപ്പല്‍ അലീന വര്‍ഗീസ്, ടി.എം താലിസ്, സി.കെ.എ.ഷമീർ ബാവ എന്നിവര്‍ സംസാരിച്ചു.
Previous Post Next Post
3/TECH/col-right