ബാലുശ്ശേരി:ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി.ഉണ്ണൂല്‍മകണ്ടി നസീറിന്റെ മകന്‍ മിഥ്‌ലാജ് (20) ആണ് ഒഴുക്കില്‍പെട്ടത്.
വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെയാണ് പുഴയില്‍ ഒലിച്ചു പോയത്.കനത്ത മഴയെ തുടര്‍ന്നു പുഴയില്‍ വെള്ളം കയറി ശക്തമായ ഒഴുക്കുമുണ്ട്.
നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും,നാട്ടുകാരും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. രാത്രിയായതോടെ തിരച്ചിലിനും ഏറെ പ്രയാസം നേരിടുന്നുണ്ട്.
Tags:
NANMINDA