Trending

താമരശ്ശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.

താമരശ്ശേരി: താമരശ്ശേരി കോരങ്ങാട്ട് രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ (മുട്ടായി ) മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ് വെള്ളത്തിൽ വീണു മരിച്ചത്.


കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് കക്കൂസ്‌ നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്.

ട്യൂഷന് പോയ കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്.കുഴിയുടെ കരയിൽ ചെരിപ്പും,  പുസ്തകവും കണ്ടതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു.
Previous Post Next Post
3/TECH/col-right