കൊടുവള്ളി: ആവിലോറ പോസ്റ്റാഫീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നതിനായി കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പഴയ കാല ചരിത്രം, വിശിഷ്ട വ്യക്തികൾ, മൺമറഞ്ഞ മഹാരഥന്മാർ, പ്രധാന സംഭവങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മികവുകൾ, സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ സംഭാവന നൽകിയവർ, പ്രധാന സ്വകാര്യ സംരംഭങ്ങൾ, ഡയറക്ടറി എന്നിവ രചനയുടെ ഭാഗമാകും. വെബ് സൈറ്റ് നിർമാണവും ആരംഭിച്ചിട്ടുണ്ട്. കൂടിയാലോചനായോഗം വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു.
യഅഖൂബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായിൽ മുജദ്ദിദി പദ്ധതി വിശദീകരിച്ചു. കെ കെ എസ് തങ്ങൾ കാരക്കാട്, പി ഡി നാസർ മാസ്റ്റർ, എൻ കെ അഹമ്മദ് മാസ്റ്റർ, കെ കെ അബ്ദുൽ മജീദ്, ലത്തീഫ് എഞ്ചിനീയർ, കെ ടി നാസർ മാസ്റ്റർ, അസീസ് മതു ക്കൂട്ടികയിൽ, ഖാദർ കെ, നാസർ ആവിലോറ, കെ സി അബ്ദുൽ സലാം, അനസ് വി കെ, ഫസൽമാസ്റ്റർ, റഫീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സുബൈർ പി പി മലയിൽ സ്വാഗതവും ചെക്കൂട്ടി പറക്കുന്ന് നന്ദിയും പറഞ്ഞു.
രക്ഷാധികാരികൾ: പി ഡി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, മണ്ണിൽചേക്കു ഹാജി, വാസു ആലുങ്ങൽ, കെ സി ഹുസൈൻ ഹാജി, എൻ ടി ഇബ്റാഹിം മൗലവി, കെ കെ മൂസ ഹാജി, സി പി അയമ്മദ് കുട്ടി മാസ്റ്റർ, ഗീത ഡാപ്പൊയിൽ, മൊയ്തീൻ ഹാജി പണ്ടാരക്കണ്ടി, ഭാരവാഹികൾ: യഅഖൂബ് മാസ്റ്റർ (ചെയർമാൻ), ചെക്കുട്ടി പറക്കുന്ന്, കെ കെ എസ് തങ്ങൾ കാരക്കാട് ( വൈസ് പ്രസിഡണ്ടുമാർ), ഡോ. ഇസ്മായിൽ മുജദ്ദിദി(കൺവീനർ), പി ഡി നാസർ മാസ്റ്റർ, കെ സി അബ്ദുൽ ലത്തീഫ് (ജോ. കൺവീനർമാർ), കെ ഖാദർ (ട്രഷറർ), സുബൈർ പി പി ( കോഡിനേറ്റർ), ചരിത്രരചന: കെ ടി നാസർ മാസ്റ്റർ (ചെയർമാൻ), എൻ കെ അഹമ്മദ് മാസ്റ്റർ (കൺവീനർ), വെബ് സൈറ്റ്: ടി പി സലീം മാസ്റ്റർ (ചെയർമാൻ), കെ സി സലാം ഹെറാൾഡ് (കൺവീനർ), അനസ് വി കെ, ബാബുവി കെ ( അംഗങ്ങൾ), മീഡിയ: റഫീഖ് മാസ്റ്റർ എൻ കെ (ചെയർ), ഫസൽ മാസ്റ്റർ (കൺ), കെ കെ അബ്ദുൽ മജീദ്, റംല മക്കാട്ടു പൊയിൽ, ജസ്ന, ഖാദർ മാസ്റ്റർ കെ, ഉസൈൻ കെ, ഗഫൂർ മാസ്റ്റർ കെ കെ, അബ്ദുൽ അസീസ് എം കെ, പി ഐ അബ്ദുൽ മജീദ് (അംഗങ്ങൾ)