പൂനൂർ:മങ്ങാട് വടക്കെ നെരോത്ത് കൊന്നക്കൽ മുജീബ്റഹ്മാൻ(44) സൗദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.പൂനൂരിലെ ആദ്യകാല ജീപ്പ് ഡ്രൈവർ ആയിരുന്നു.ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുന്ന മുജീബ് ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി യ ശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
പരേതനായ പാലോന്നു കുഴിയിൽ മൂസ്സക്കയാണ് പിതാവ്. മാതാവ്:ആമിന. ഭാര്യ:ഹാജറ കരീറ്റിപ്പറമ്പ്. മക്കൾ :മുസവ്വിർ (SSF വടക്കെ നെരോത്ത് യൂണിറ്റ് സെക്രട്ടറി), ആമിന മുംജിത.
സഹോദരങ്ങൾ : ബീരാൻ കോയ മാസ്റ്റർ (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് നരിക്കുനി സോൺ) നിസാർ മുസ്ലിയാർ (ഖൽഫാൻ കൊയിലാണ്ടി) കുഞ്ഞായിശ തടേങ്ങൽ , ഫാത്തിമ പാലക്കൽ, മറിയ പന്നൂർ, നഫീസ വയനാട്.
മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള നടപടിക്രമങ്ങൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
Tags:
OBITUARY