Trending

കൊടുവള്ളി സബ്ബ് രജിസ്റ്റർ ഓഫിസ് തറ നിലയിലോട്ട് മാറ്റണം:എൻ വൈ എൽ.

കൊടുവള്ളി : കൊടുവള്ളി സബ്ബ് രജിസ്റ്റർ ഓഫിസ് രണ്ടാം നിലയിൽ നിന്നും തറ നിലയിലോട്ട് മാറ്റണമെന്ന് നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ തുടങ്ങി ഒരുപാട് ആളുകൾ രണ്ടു നിലകളിലേക്കായി സ്റ്റെപ്പുകൾ കയറിയെത്താൻ പ്രയാസ പെടുകയാണ്.

കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ നടപടികൾക്കായി ഭിന്നശേഷി യുവാവിനെ പൊതുപ്രവർത്തകൻ എടുത്തു കൊണ്ടുപോവേണ്ട അവസ്ഥയുണ്ടായിരുന്നു 
ഈ സംഭവം കൊടുവള്ളിക്ക് ഏറെ അപമാനം വരുത്തിയിരിക്കുകയാണ്
ഇതിന് ഉടൻ പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരവുമായി എൻ വൈ എൽ മുന്നോട്ടു വരുമെന്നും  നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം കമ്മറ്റി അറിയിച്ചു.

എൻ വൈ എൽ സംസ്ഥാന കമ്മറ്റി അംഗം റഷീദ് തട്ടങ്ങൽ ഉൽഘാടനം ചെയ്തു.ജാഫർ ചെറ്റക്കടവ് അധ്യക്ഷത വഹിച്ചു.മുജീബ് പട്ടിണിക്കര,അലി ഹംദാൻ , ജാബിർ വാവാട്, അഫ്സൽ ആരാമ്പ്രം, സിദ്ധിഖ് പകലേടത്ത്, റസാഖ് വട്ടോളി , ഷംസിർ പാലക്കുറ്റി, അൻവർ കൊടുവള്ളി എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right