Trending

BDSAക്ക് പുതിയ നേതൃത്വം.

നരിക്കുനി : നെടിയനാട് ബദ്‌രിയ്യ ദർസ് സ്റ്റുഡൻസ് അസോസിയേഷന്  പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ഇന്നലെ നടന്ന ജനറൽബോഡി മീറ്റിംഗ് നുഅ്മാൻ സഖാഫി എളേറ്റലിൻ്റെ അധ്യക്ഷതയിൽ സൈനുദ്ദീൻ സഖാഫി കുണ്ടായി ഉദ്ഘാടനം ചെയ്തു. ഡോ. ഫസൽ സഖാഫി നരിക്കുനി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.

കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരണവും പുതിയ വർഷത്തേക്കുള്ള പദ്ധതികളെ ചർച്ച ചെയ്യുകയും ചെയ്തു.നാജിൽ അമ്പലപ്പാട് സ്വാഗതവും തൻസീർ കരിപ്പൂർ നന്ദിയും അറിയിച്ചു.

പുതിയ ഭാരവാഹികൾ:
ജംഷീർ നരിക്കുനി (പ്രസിഡന്റ് ),തൻസീർ കരിപ്പൂർ (ജനറൽ സെക്രട്ടറി),ജൗഹർ കുറ്റിക്കാട്ടൂർ (ഫിനാൻസ് സെക്രട്ടറി), സുഹൈൽ ചേളന്നൂർ,ബിഷിർ എളേറ്റിൽ ,സാബിത്ത് ആവിലോറ, ഹുദൈഫത്ത് പുവ്വത്തൊടുക (സെക്രട്ടറിമാർ).

Previous Post Next Post
3/TECH/col-right