Trending

KSRTC ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രി വാക്കുപാലിക്കണം:KSTEO (STU)

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തിയ്യതിക്കകം നൽകും എന്ന് മുഖ്യമന്ത്രി തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തൊഴിലാളികളെ പട്ടിണിക്കിടാതെ ജൂൺ മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യാൻ കെഎസ്ആർടിസി മാനേജ്മെന്റ് തയ്യാറാവണമെന്നും  കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ(എസ്.ടി.യു.) സംസ്ഥാന കമ്മറ്റി  ആവശ്യപ്പെട്ടു.

ഗഡുക്കളായി വിതരണം ചെയ്തിരുന്ന ശമ്പളത്തിന്റെ ആദ്യഗഡു പോലും  പത്താം തിയ്യതി ആയിട്ടും  വിതരണം ചെയ്യാൻ തയ്യാറാകാതെ തൊഴിലാളികളെ പട്ടിണിക്കിടുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിക്കുന്നത്, വീട്ടുചിലവിന്ന് പണമില്ലാതെയും വീട്ടുവാടക കൊടുക്കേണ്ടവർ, ഹൗസിംഗ് ലോൺ അടക്കേണ്ടവർ, പ്രായമായ മാതാപിതാക്കൾക്ക് മരുന്ന് വാങ്ങാൻ പോലും കാശില്ലാതെ, മക്കളുടെ വിദ്യാഭ്യാസ ചിലവിന് പോലും പണമില്ലാതെ തൊഴിലാളികൾ പട്ടിണി കിടക്കുമ്പോൾ ഇപ്പോൾ തന്നെ ചില ജീവനക്കാർ ആത്മഹത്യ ചെയ്യേണ്ടിവന്ന  അവസ്ഥ  വന്നിട്ട് പോലും  തൊഴിലാളി വഞ്ചക നിലപാട് സ്വീകരിക്കുന്ന ഇടത് പക്ഷ ഗവൺമെൻ്റ് കെഎസ്ആർടിസി തൊഴിലാളികളെകൊലയ്ക്ക് കൊടുക്കുകയാണ്.

പുതിയ ബസ്സുകൾ ഇറക്കാതെയും സർവ്വീസുകൾ വെട്ടിക്കുറച്ചും കെഎസ്ആർടിസിയെ തകർത്ത് സ്വകാര്യ കുത്തക മുതലാളിമാർക്ക് പൊതുഗതാഗത സംവിധാനം കൈമാറാനുള്ള ഗൂഢാലോചനയിലാണ്, ഇടതു സർക്കാർ. ബാങ്ക് ലോൺ ഉള്ള ജീവനക്കാർ ശമ്പളം വൈകുന്നത് കൊണ്ട്  കൃത്യസമയത്ത് ലോൺ അടക്കാൻ കഴിയാത്തത് കൊണ്ട് വൈകി കയ്യിൽ കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിന്ന് പലിശയും പിഴ പലിശയും കൊടുക്കേണ്ട ഗതികേടിലാണ്.

പൊതുജനങ്ങളുടെ പൊതുഗതാഗതത്തിന് ആശ്രയമായ കെഎസ്ർടിസിയെ  സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും തൊഴിലാളികളെയും കുടുംബത്തെയും  ആത്മഹത്യയിലേക്ക് തള്ളി വിടാതെ  ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്നും KSTEO (STU) യൂണിയൻ ആവശ്യപ്പെട്ടു
Previous Post Next Post
3/TECH/col-right