Trending

മുസ്ലിം ലീഗ് വാർഡ് കൺവൻഷനും,ഉന്നത വിജയികൾക്ക് അവാർഡ്ദാനവും.

മങ്ങാട് :ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പതിനേഴാം വാർഡ് (മങ്ങാട്) മുസ്ലിം ലീഗ്  കൺവൻഷനും ഉന്നത വിജയികൾക്ക് അവാർഡ്ദാനവും നടത്തി.ഉണ്ണിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  K ഉസ്മാൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ  ഫാത്തിമ ഹനാന, +2 പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും A+ നേടിയ  അഫീഫ ഷെറിൻ,SSLC പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും A+ നേടിയ  മുഹമ്മദ് സാബിത്ത് .C, ദിയ ഫാത്തിമ K എന്നിവർക്ക്  ഉപഹാര സമർപ്പണം നടത്തി. 

ഖാഈദേ മില്ലത്ത് സെന്റർ വാർഡ് തല ഫണ്ട് സമാഹരണ ഉൽഘാടനം AP ശിവദാസനിൽ നിന്നും K ഉസ്മാൻ മാസ്റ്റർ ഏറ്റു വാങ്ങി. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടി അസ്‌ലം കുന്നുമ്മൽ , അഷ്റഫ് മൂത്തേടത്ത്, PK ഖാദർ മാസ്റ്റർ ,AP ശിവദാസൻ , ഖദീജ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.

അബൂബക്കർ മാസ്റ്റർ സ്വാഗതവും, സജീർ പൂപ്പോയിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right