എളേറ്റിൽ:ലഹരിക്കെതിരെ മുന്നറിയിപ്പുമായി എളേറ്റിൽ ഒഴലക്കുന്ന്, ആവിലോറ കോട്ടക്കല്‍ മഹല്ലു കമ്മറ്റികൾ.മഹല്ല് പരിധികളിലെ യുവാക്കളില്‍ ലഹരി പിടിമുറുക്കുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ പടിയായി വീടുകള്‍ കയറിയും,മറ്റു പരിപാടികള്‍ നടത്തിയും ബോധവല്‍ക്കരണം നടത്തി.പിന്നീട് താക്കീതും,മൂന്നാം ഘട്ടമെന്നോണം വിലക്കും ഏര്‍പ്പെടുത്തിയത്.
മഹല്ലിലെ സഹോദരങ്ങളായ യുവാക്കള്‍ക്ക് നേരത്തെ താക്കീത് നല്‍കിയിരുന്നു.താക്കീത് വകവെക്കാതെ വിപണനവും,ഉപയോഗവും സ്ഥിരീകരിച്ചതോടെയാണ് ബഹിഷ്കരണത്തിലേക്ക് കടന്നത്.അതിന്റെ അടിസ്ഥാനത്തില്‍ മുഅല്ലിമീങ്ങളുടെ ചിലവ്,വരിസംഖ്യ അടക്കമുള്ള സാമ്പത്തീക സഹായങ്ങള്‍ ഒന്നും സ്വീകരിക്കില്ലെന്ന് മഹല്ല് അറിയിച്ചു.
എന്നാല്‍ നിലവില്‍ നമസ്കാരത്തിനായി പള്ളിയില്‍ വരുന്നതിനൊ,കുട്ടികളെ പഠിപ്പിക്കുന്നതിനൊ വിലക്കില്ല.അവസാന ഘട്ടത്തിലേക്ക് എത്തുന്ന മുറക്ക് മറ്റു നടപടികള്‍ വേണമോ എന്നത് കമ്മറ്റിയുടെ ആലോചനയിലാണെന്നും മഹല്ല് ഭാരവാഹികള്‍ പ്രതികരിച്ചു.
Tags:
ELETTIL NEWS