Trending

നീറ്റ് പരീക്ഷ റാങ്ക്; കേരത്തിന്റെ അഭിമാനമായ ആര്യയെ ബാഫഖി ട്രസ്റ്റ് അനുമോദിച്ചു.

താമരശ്ശേരി:നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന്  ആദ്യ റാങ്കും,ദേശീയ അടിസ്ഥാനത്തിൽ ഇരുപ്പുത്തി മൂന്നാം റാങ്കും നേടിയ ആര്യ അർ.എസിനെ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമോറിയൽ ട്രസ്റ്റ് അനുമോദിച്ചു. ആര്യയുടെ വീട്ടിലെത്തി ബാഫഖി ട്രസ്റ്റ് ചെയർമാൻ സയ്യിദ് സൈനുൽ ആബീദീൻ തങ്ങൾ സ്നേഹോപഹാരം കൈമാറി.

അഖിലേന്ത്യ തലത്തിൽ പെൺകുട്ടികളിൽ മൂന്നാം റാങ്കുകാരിയായ അര്യ   ഗ്രാമ പ്രദേശത്ത്  നിന്നും സാധാരണ കുടുംബപശ്ചാതലത്തിൽ വളർന്ന് നേടിയ നേട്ടം തിളക്കമാർന്നതാണെന്ന് ബാഫഖി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

സയ്യിദ് അഷ്റഫ് തങ്ങൾ, കുഞ്ഞി മുഹമ്മദ് കാരാടി, ടി.പി ഷരീഫ്,പി.സി ബഷീർ, പി.സി.മുഹമ്മദലി, നാസർ ഭാവി,നദീർ അലി, തസ്ലീം ഒ.പി, അഷ്ഫഖ് ടി.പി,കെ.പി.മുഹമ്മദ്,  തമീം ബഹറൈൻ, ഇസ്ഹാഖ് കെ.കെ, മുഹമ്മദ് സി.മോൻ,ജാഫർ പൊയിൽ, പി.ഷാഹിദ്, റഫീഖ് പി,ഖാലിദ് റിയാദ്, കെ.പി ഇസ്മയിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right