പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയാതിരിക്കാൻ സംവിധാനമായി. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇതിനായി പെൻബോക്സ് സ്ഥാപിച്ചു.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ട് പ്ലാസ്റ്റിക്കിനെ ചെറുക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സംവിധാനം. ബോക്സിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക കെ പി സലില നിർവഹിച്ചു.
പരിസ്ഥിതി ക്ലബ് കൺവീനർ ടി പി മുഹമ്മദ് ബഷീർ അധ്യക്ഷനായി. എ വി മുഹമ്മദ്, പി ടി സിറാജുദ്ദീൻ, കെ മുബീന എന്നിവർ സംസാരിച്ചു.
Tags:
EDUCATION