പൂനൂർ: സംഘടനാ രംഗത്ത് ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിച്ച് കർമ്മ മണ്ഡലങ്ങളിൽ നിസ്വാർത്ഥ സേവകനായ മഹത് വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ കാന്തപ്പുരം ഒ.വി മൂസ മാസ്റ്ററെന്ന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അനുസ്മരിച്ചു.പൂനൂരിൽ സമസ്ത മഹൽ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രാർത്ഥന സദസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുന്നത്ത് ജമാഅത്തിന്റെ ആശയ ആദർശത്തിലൂന്നി സമസ്തയുടെ പ്രവർത്തനത്തിൽ ഒ.വി നിറഞ്ഞു നിന്നത് ഓർക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പൂനൂരും, കാന്തപ്പുരത്തും പരിസര പ്രദേശങ്ങളിലും ധീരമായസംഘടന പ്രവർത്തനം കാഴ്ചവെച്ചത് മാതൃകപരമായിരുന്നു.
പൊതു രംഗത്ത് വിനയത്തോടെയും സൗഹൃദത്തോടെയും പ്രവർത്തിച്ച് എല്ലാർക്കും പ്രിയങ്കരനായതിലാണ് അന്ത്യയാത്രയാക്കാൻ വന്നവരിൽക്കിടയിൽ വിതുമ്പലോടെയുള്ള ദുഃഖം പ്രകടമായതെന്ന് സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.
സയ്യിദ് അഷ്റഫ് തങ്ങൾ അഹ്ദൽ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റസാക്ക് ദാരിമി, സ്വാഗതം പറഞ്ഞു.സയ്യിദ് മുഹമ്മദ് മിർബാത്ത് ജമലുല്ലൈലി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.ബഷീർ ദാരിമി പൂക്കോട് അനുസ്മരണ പ്രഭാഷണം നടത്തി.
ഹസൻ ദാരിമി, ഷമ്മാസ് ഹുദവി, അബ്ദുൽ അസീസ് മളാഹിരി, ഇക്ബാൽ മാസ്റ്റർ, ജലീൽ, ,ഇസ്മായിൽ മുജദ്ദിദ് , വാളേരി മുഹമ്മദ്, ജലീൽ ദർസി,സലിം മുസ്ല്യാർ ചാലിൽ എന്നിവർ പ്രസംഗിച്ചു. റസാഖ് ദാരിമി സ്വാഗതവും ബിച്ചി അവേലം നന്ദിയും പറഞ്ഞു.
മൻസൂർഅവേലം,നദീർ അലി, സദക്കത്തുള്ള,ഷമീർഫിക്ലൽ,മുനവ്വർ,മുനീർ, തുടങ്ങിയവർ സംബന്ധിച്ചു.
Tags:
POONOOR