Trending

ഫോക്കസ് ഹൈബ്രിഡ് ക്യാമ്പസില്‍ പ്രീ സ്കൂള്‍ ആരംഭിച്ചു

എളേറ്റില്‍:വിദ്യാഭ്യാസ രംഗത്ത് എളേറ്റില്‍ വട്ടോളിയുടെ കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊണ്ട് എസ്കോ യുടെ  ആഭിമുഖ്യത്തില്‍ ഫോക്കസ് ഹൈബ്രിഡ് ക്യാമ്പസില്‍ പ്രീ സ്കൂള്‍  Alphabetz  ആരംഭിച്ചു .

ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച  പ്രീ പ്രൈമറി സ്കൂളിന്‍റെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  പി പി നസ്റി  നിര്‍വ്വഹിച്ചു .  ചടങ്ങില്‍ എസ്കോ ഉപദേശക സമിതി ചെയര്‍മാന്‍ അയ്യൂബ് പൂക്കോട് അധ്യക്ഷത വഹിച്ചു . കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രിയങ്ക കരൂഞ്ഞിയില്‍ മുഖ്യാതിഥി യായി പങ്കെടുത്തു .

പഞ്ചായത്ത്  ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍  കെ കെ ജബ്ബാര്‍ മാസ്റ്റര്‍ ,   എം എസ് മുഹമ്മദ് മാസ്റ്റര്‍ , ഷാഹിദ് എളേറ്റില്‍  തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു . എസ്കോ ജനറല്‍ സെക്രട്ടറി  കെ പി നൗഷാദ്  സ്വാഗതവും,ഫോക്കസ് ഡയരക്ടര്‍  നൗഫല്‍ മങ്ങാട്  നന്ദിയും രേഖപ്പെടുത്തി .
Previous Post Next Post
3/TECH/col-right