വിദ്യാലയ മുറ്റത്ത് ആദ്യമായി എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ സ്കൂളും അധ്യാപകരും തയ്യാറായിക്കഴിഞ്ഞു. നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ വരവേൽപ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ മുഖത്ത് പരിഭ്രാന്തിയോ കരച്ചിലോ ഇല്ല, കളിയും ചിരിയും നിറഞ്ഞ അന്തരീക്ഷത്തിൽ സ്കൂളിൽ എത്തി. പായസവും പാഠപുസ്തകവും നൽകി വിദ്യാർത്ഥികളെ നിറ കൈകളോടെ സ്വീകരിച്ചു.കുട്ടികളെ ആകർഷിക്കാൻ പാട്ടും മാജിക് ഷോയും അവതരിപ്പിച്ചു.
പരിപാടി പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പുത്തൻകുടയും പുസ്തകങ്ങളും വാങ്ങാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സഹപാഠികൾ ഒരെണ്ണം അധികമായി വാങ്ങി സമ്മാനിക്കുന്ന 'ലൈറ്റ് അപ്പ് ' പരിപാടി മുൻ പ്രധാന അധ്യാപകൻ എം അബ്ദുൽ അസീസ് നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് വി ഷക്കീല,ടി കെ സൈനുദ്ധീൻ,മജീഷ്യൻ രജിത് കുമാർ, ആൽബം സിംഗർ ഹിബ സി കെ എളേറ്റിൽ, പി യാസിഫ്, വഹീദ, സയിദ, എ പി വിജയകുമാർ, എം മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Tags:
MADAVOOR