Trending

കൊടുവള്ളി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗം നടത്തി.

കൊടുവള്ളി: നിയോജകമണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ അവലോകന യോഗം ഡോ: എം.കെ മുനീർ എം. എൽ. എ യുടെ അധ്യക്ഷതയിൽ കോഴിക്കോട് മാനഞ്ചിറ പി. ഡബ്ല്യൂ.ഡി ഓഫിസിൽ ചേർന്നു.

പന്നൂർ-നരിക്കുനി-നെല്ലിയെരിത്താഴം-കൊട്ടിയോട്ട്താഴം-പുന്നശ്ശേരി റോഡിന്റെ  ടെൻഡറുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കോടതിയുടെ പരിഗണനയിലാണ്‌.

ആവിലോറ-മുത്തലത്ത് പറമ്പ്-മടവൂർ റോഡ്, നെല്ലാങ്കണ്ടി ആവിലോറ റോഡ് എന്നീ റോഡുകളുടെ പ്രവർത്തി കഴിഞ്ഞിട്ടുണ്ടെന്നും ഉൽഘാടനം ഉടൻ തന്നെ നടക്കുമെന്നും എം. എൽ. എ അറിയിച്ചു

നരിക്കുനി ബൈപ്പാസ്, ഓമശ്ശേരി ബൈപാസുകളുടെ ആദ്യ ഫേസിന് വേണ്ടി നിലവിൽ ടോക്കൺ എമൗണ്ട് ആണ് അനുവദിച്ചതെങ്കിലും മുഴുവൻ തുകയും പാസാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

താമരശ്ശേരി വട്ടക്കുണ്ട് പാലത്തിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് താമരശ്ശേരി തഹസിൽദാർ, രാരോത് വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ മീറ്റിംഗ് വിളിച്ചുചേർത്തിരുന്നു. സ്ഥലം നഷ്ടമാകുന്നവരുടെ വിവരങ്ങൾ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന മുറക്ക് സ്ഥലം ഏറ്റെടുപ്പ് നടപടികൾ കൈകൊള്ളുന്നതാണ്. 

പരപ്പൻപൊയിൽ- കാരക്കുന്നത്-പുന്നശ്ശേരി റോഡിന്റെ ടെക്നിക്കൽ സാങ്ഷന്  വേണ്ടിയുള്ള ഫയൽ സമർപ്പിച്ചിട്ടുണ്ട്. കെ. ആർ. എഫ്. ബി
യുടെ ടെക്നിക്കൽ സാങ്ക്ഷൻ കമ്മിറ്റി അനുമതി നൽകുന്ന മുറക്ക് പ്രവർത്തി തുടങ്ങാൻ സാധിക്കും.

മാവൂർ - എൻ.ഐ.ടി-   കൊടുവള്ളി റോഡിന് വേണ്ടിയുള്ള സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്.

തലയാട്-മലപുറം -കോടഞ്ചേരി ഹൈവേ 
 PMR CONSTRUCTIONS എന്ന കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്തത് . എഗ്രിമെൻറ് വെക്കുന്ന മുറക്ക് പ്രവർത്തി തുടങ്ങുമെന്ന് അറിയിച്ചു. 

ആർ.ഇ.സി - കൂടത്തായി  റോഡ് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് പ്രവർത്തി ഏറ്റെടുത്തത് .സർവ്വേ പ്രവർത്തികൾ കഴിഞ്ഞതായി അറിയിച്ചു. റിവൈസ്ഡ്  എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്.

താമരശ്ശേരി-ചുങ്കം റോഡിന്റെ ഡിപിആർ  കിഫ്ബി പോർട്ടലിൽ സമർപ്പിച്ചിട്ടുണ്ട് എന്ന് എം. എൽ. എ അറിയിച്ചു. കൊടുവള്ളി ടൗൺ റോഡ്  20 മീറ്റർ വീതിയിൽ റോഡ് നവീകരിക്കാനാണ് തീരുമാനിച്ചത്. പ്രവർത്തിക്കു വേണ്ടിയുള്ള ടെൻഡർ നടപടികൾ കൈകൊണ്ടിട്ടുണ്ട്. ടെക്നിക്കൽ കമ്മിറ്റി അനുമതി നൽകിയിട്ടുണ്ടെങ്കിലും ഫിനാൻഷ്യൽ സാങ്ക്ഷൻ ലഭിക്കേണ്ടതുണ്ട്. 

സി എച്ച് സി കൊടുവള്ളിക്ക് വേണ്ടിയുള്ള എക്സറേ,  ഡെന്റൽ യൂണിറ്റ് ഉൾപ്പെടെയുള്ള പുതുക്കിയ ഡിസൈൻ തയ്യാറാക്കി കൊണ്ടിരിക്കുന്നു. മടവൂർ, കട്ടിപ്പാറ ഫാമിലി ഹെൽത്ത് സെൻറർ ഉടൻ തന്നെ പ്രവർത്തി തുടങ്ങുന്നതാണ്.

താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ ഇലക്ട്രിക്കൽ പ്രവർത്തി കഴിഞ്ഞതയും ബിൽഡിംഗ് നമ്പർ ലഭിച്ചാലുടൻ തന്നെ മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

ഗവൺമെൻറ് കോളേജ് കൊടുവള്ളി റീറ്റെയ്‌നിങ് വാൾ  ഇലക്ട്രിക്കൽ വർക്കിന്റെ എസ്റ്റിമേറ്റ് പാസായാൽ പ്രവർത്തി തുടങ്ങുമെന്നും കിഫ്ബി ഫണ്ടിന്റെ പ്രവർത്തിക്കു വേണ്ടിയുള്ള പുതുക്കിയ ഡിസൈൻ കിട്കോയെ ചുമതലപ്പെടുത്തിയിരിക്കുന്നു. എം.എൽ.എ  ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ പ്രവർത്തി പുരോഗമിക്കുന്നുണ്ട്. 

കരിക്കുറ്റി കടവ് പാലം റീ ടെണ്ടർ നടപടികളുമായി മുന്നോട്ട് പോവാൻ നിർദേശം നൽകിയിട്ടുണ്ട്. നടമ്മൽ കടവ് പാലം സ്ഥലം ഏറ്റെടുക്കൽ നടപടി  കഴിഞ്ഞതായും  ഫയലുകൾ പിഡബ്ല്യുക്ക് ഇന്ന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി എം.എൽ.എ അറിയിച്ചു. 

2022-23 വർഷത്തിൽ അനുവദിച്ച ബജറ്റ് പ്രവർത്തികളുടെ അവലോകനവും യോഗത്തിൽ നടന്നതായി എം. എൽ. എ അറിയിച്ചു. 

വെളിമണ്ണ പാലം 3.25 കോടിയുടെ ഫണ്ട് പാസായിട്ടുണ്ട്, സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നരിക്കുനി ആയുർവേദ ആശുപത്രിയുടെ ഡിസൈൻ ചെയ്തു കൊണ്ടിരിക്കുന്നു. കൊടുവള്ളി മോഡേൺ ബസാറിൽ അനുവദിച്ച വിനോദ വിജ്ഞാന പാർക്കിന്റെ ഡിസൈൻ വർക്ക് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ടൂറിസം, ഇറിഗേഷൻ,  പിഡബ്ല്യുഡി  ഡിപ്പാർട്ട്മെന്റുകളുടെ യോഗം വിളിച്ചു ചേർക്കുമെന്നും എത്രയും വേഗം പ്രവർത്തി തുടങ്ങാനുള്ള നടപടികൾ കൈകൊള്ളുമെന്നും എം. എൽ. എ അറിയിച്ചു.

27/05/2023 ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലത്തിലെ അഞ്ച് സ്കൂളുകൾക് അനുവദിച്ച കിഫ്‌ബി ഫണ്ടിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജി.എച്ച്. എസ് രാരോത്ത്, ജി. എം. യു. പി സ്കൂൾ ആരാമ്പ്രം, എ. യു. പി സ്കൂൾ എളേറ്റിൽ, ഗവ ഹയർ സെക്കന്റി സ്കൂൾ കരുവൻപൊയിൽ, ഗവ യു. പി സ്കൂൾ കരുവൻപൊയിൽ എന്നീ സ്കൂളുകൾക്കാണ് ഫണ്ട്‌ അനുവദിച്ചത്. നിലവിലെ തടസ്സങ്ങൾ ഒഴിവാക്കാൻ ഗ്രാമപഞ്ചായത്തുകളുമായി യോഗം വിളിച്ചു ചേർക്കുമെന്നും എം. എൽ. എ അറിയിച്ചു.
Previous Post Next Post
3/TECH/col-right