എളേറ്റിൽ തറോൽ സി എം മെമ്മോറിയൽ ദാറുൽ ഹുദ സുന്നി മദ്രസ്സയിൽ മദ്രസ്സ പഠനത്തോടൊപ്പം പത്താം തരം ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ കെ കെ ജബ്ബാർ മാസ്റ്റർ ഉൽഘടനവും മൊമെന്റോ വിതരണവും നടത്തി.
കെ പി അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി വി മൊയ്‌ദീൻ കുഞ്ഞി മാസ്റ്റർ, കെ. ഉസ്സൈൻ മാസ്റ്റർ, പ്രധാന അദ്ധ്യാപകൻ മുഹമ്മദ് സാലിഹ് നൂറനി, സൈനുൽ ആബിദിൻ സഖാഫി, മജീദ് മുസ്‌ലിയാർ പൊറെരിമ്മൽ, മുഹമ്മദലി കെ പി
തുടങ്ങിയവർ ആശംസകൾ നേർന്നു.
കെ പി അബൂബക്കർ സ്വാഗതവും, സിദ്ദിഖ് കെ പി നന്ദിയും പറഞ്ഞു.
Tags:
EDUCATION