Trending

പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു; ചെങ്കോൽ സ്ഥാപിച്ചു.

ന്യൂഡൽഹി:പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കുന്ന സ്വർണചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തോടുചേർന്ന് സ്ഥാപിച്ചു.

രാവിലെ ഏഴരയോടെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന നടന്ന പൂജകളിൽ മോഡി  പങ്കെടുക്കുത്തു.  ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പ്രധാനമന്ത്രിയെ മന്ദിരത്തിലേക്ക്  സ്വീകരിച്ചു.

മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിലാണ് പൂജ ചടങ്ങുകൾ നടന്നത് . ചെങ്കോൽ സ്ഥാപനത്തിന് ശേഷം ഫലകവും അനാച്ഛാദനം ചെയ്തു. സർവ്വമത പ്രാർത്ഥനയും നടന്നു. സന്ന്യാസിമാരുടെ അകമ്പടിയോടെയാണ് മോഡി ചെങ്കോലുമായി പുതിയ പാർലമെൻറ് മന്ദിരത്തിലെത്തിയത്.

ചടങ്ങിൽ തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിക്കും. രണ്ട് സഭകളും പ്രധാനമന്ത്രി സന്ദർശിക്കും.
കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്.ഡൽഹിയിൽ പുലർച്ചെ അഞ്ചര മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. കേന്ദ്രസേനയ്ക്കും ഡൽഹി പൊലീസിനുമാണ് ക്രമസമാധാന ചുമതല. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡൽഹി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷാ വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

രണ്ട് ഘട്ടമായി നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്രടപതിക്കും പരാഷ്രടപതിക്കും ക്ഷണമില്ല. ഹിന്ദുമതാചാരമുള്ള ചടങ്ങുകൾക്ക് ശേഷം രാവിലെ ഒമ്പതരയോടെ ചടങ്ങുകൾ സമാപിച്ച് ഉച്ചക്ക് 12ന് ദേശീയഗാനത്തോടെ രാണ്ടാംഘട്ടത്തിന് തുടക്കമാകും. മന്ദിരനിർമാണത്തെക്കുറിച്ചുള്ള രണ്ട്‌ ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്-ദീപ്‌ ധൻഖറിന്റെയും സന്ദേശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷൻ വായിക്കും. തുടർന്ന്‌ സ്‌പീക്കർ സംസാരിക്കും. 75രൂപയുടെ  പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കും. മന്ദിരത്തിന്റെ നിർമാണം നിർവഹിച്ച ടാറ്റാ ഗ്രൂപ്പ്‌ മേധാവി രത്തൻ ടാറ്റയും രൂപകൽപ്പന ചെയ്‌ത ബിമൽ പട്ടേലും അതിഥികളായെത്തും. 1. 30ന്‌ പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകൾ സമാപിക്കും.
കോവിഡ്‌ മഹാമാരിക്കിടെ, 2020 ഡിസംബറിലാണ്‌ മോദി സർക്കാർ പുതിയ പാർലമെന്റ്‌ മന്ദിരം പണിയാൻ തീരുമാനിച്ചത്‌. കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി മരാമത്ത്‌ പണികൾ പൂർണമായും നിർത്തിവച്ചപ്പോഴും സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി പുതിയ പാർലമെന്റ്‌ മന്ദിരം പണി നടന്നിരുന്നു.
Previous Post Next Post
3/TECH/col-right