താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും സർവീസിൽ നിന്നും വിരമിക്കുന്ന അബ്ദുൽ സലാം മാസ്റ്റർ, സഫിയ ടീച്ചർ, ജമീല ടീച്ചർഎന്നിവരെ പി ടി എ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.ചടങ്ങ് കൊടുവള്ളി എംഎൽഎ ഡോക്ടർ എം കെ മുനീർ സാഹിബ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് അഷറഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പ്രസാദ് മാസ്റ്റർ സ്വാഗത പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ ഫസീല ഹബീബ്, പി ടി എ വൈസ് പ്രസിഡണ്ട് വിനോദ്,വി എച്ച് എസ് ഇ പ്രിൻസിപ്പൽ കുൽസു ടീച്ചർ, ഹൈസ്കൂൾ എച്ച് എം ടി വി ഗീതാമണി ടീച്ചർ,എസ് എം സി ചെയർമാൻ മനോജ് കുമാർ,പിടി മുഹമ്മദ് ബഷീർ, പി എം അബ്ദുൽ മജീദ്, ബിജു കെ ആർ, നവാസ് ചുങ്കം, അസീസ് ചുങ്കം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
EDUCATION