Trending

ഗൾഫിലെ മണി എക്‌സ്‌ചേഞ്ചുകൾ 2,000 രൂപ നോട്ടുകൾ സ്വീകരിക്കുന്നില്ല:ഈ വർഷം ഹജ്ജിനു പോകുന്നവരും ശ്രദ്ധിക്കണം

ദുബൈ:പ്രവാസികൾക്കും,സന്ദർശകർക്കും കടുത്ത തിരിച്ചടിയായി ഇന്ത്യയിലെ 2000 രൂപ നോട്ട് പിൻവലിക്കൽ. ചുരുങ്ങിയ സമയത്തേക്ക് സന്ദർശനത്തിനെതിയവർക്കാണ് കടുത്ത തിരിച്ചടിയായത്. ഗൾഫിലെ മണി എക്സ്ചേഞ്ചുകളിൽ പലതും 2000 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ സ്വീകരിക്കുന്നില്ല. അതിനാൽ 2,000 രൂപയുടെ കൂടുതൽ നോട്ടുകൾ കൈവശം വെച്ചവർക്കാണ് അടിയായത്. യുഎഇയിലെ മണി എക്സ്ചേഞ്ചുകൾ 2000 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ ഇപ്പോൾ സ്വീകരിക്കുന്നില്ലെന്ന് യുഎഇയിൽ അടുത്തിടെയെത്തിയ ആയിരക്കണക്കിന് ഇന്ത്യൻ വിനോദസഞ്ചാരികൾ പറയുന്നു

യുഎഇയിൽ വന്ന ശേഷം മാറ്റാൻ ഉദ്ദേശിച്ചിരുന്ന
2,000 രൂപ നോട്ടുകളാണ് ഇപ്പോൾ എക്സ്ചേഞ്ചുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നത്. ദുബൈയിലെ നിരവധി ഇന്ത്യൻ പ്രവാസികൾക്കും
വിനോദസഞ്ചാരികൾക്കും അവരുടെ 2,000 രൂപ ബില്ലുകൾ മാറ്റുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് ഒരു
മാസത്തെ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരിയോട് ദുബൈയിൽ നോട്ടുകൾ മാറാൻ കഴിയില്ലെന്നും ഇത് ഇന്ത്യയിൽ തന്നെ മാറണമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ദുബൈയിലെ പ്രശസ്തമായ വാണിജ്യ മേഖലകളിലും വിമാനത്താവളങ്ങളിലും സ്ഥിതി ചെയ്യുന്ന നിരവധി പ്രമുഖ എക്സ്ചേഞ്ചുകൾ തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് 2,000 രൂപ ബില്ലുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്ന നയങ്ങൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പിൻവലിച്ച 2000 രൂപ നോട്ട് ഹാജിമാർ കൊണ്ടു വരരുതെന്ന് മുന്നറിയിപ്പ്.

തീർഥാടനത്തിനെത്തുമ്പോഴുള്ള ചിലവുകൾക്കായി സഊദിയിൽ എത്തി മാറാനായി പലരും ഇന്ത്യൻ രൂപ കൈയിൽ വെക്കാറുണ്ട്.എന്നാൽ സർക്കാർ പിൻവലിച്ചതോടെ 2000 രൂപ നോട്ടിന് പകരമായി സൗദി റിയാൽ നൽകുന്നത് പല മണി എക്സ്ചേഞ്ചുകളും നിർത്തിവെച്ചു. സെപ്റ്റംബർ 30 വരെ 2000 രൂപക്ക് പ്രാബല്യമുണ്ടെങ്കിലും നാട്ടിലും ഇപ്പോൾ പലരും ഈ നോട്ട് സ്വീകരിക്കുന്നില്ല. 2000 രൂപ നോട്ടുമായി എത്തിയാൽ ഹജ് തീർഥാടകർക്ക് അത് സൗദി റിയാലായി മാറ്റിയെടുക്കാൻ സാധിക്കില്ല. ഇക്കാര്യം തീർഥാടകരും അവരെ കൊണ്ടുവരുന്നവരും ശ്രദ്ധിക്കണം.
Previous Post Next Post
3/TECH/col-right