Trending

സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഭിന്നശേഷി സൗഹൃദ സ്പെഷ്യൽ കെയർ സെന്റർ എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഖൈറുന്നിസ റഹീം അധ്യക്ഷയായി. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എസ് കെ പ്രോഗ്രാം ഓഫീസർ വി ടി ഷീബ മുഖ്യാതിഥിയായി. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിദ, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനിസ ചക്കിട്ടക്കണ്ടി, ബിപിസി എം മധുസൂദനൻ, ഗഫൂർ ഇയ്യാട്, പി വി നൗഷാദ്, സി ഷീബ, എ വി മുഹമ്മദ്, കെ കെ ഷൈജു, സി പി ബിന്ദു, സ്മിത എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി സ്വാഗതവും, എ കെ ജുമാന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right