Trending

ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം

എളേറ്റിൽ: എളേറ്റിൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ട്രഷറർ കെ.കെ.ഇബ്രാഹിം മുസ്ല്യാരുടെ അദ്യക്ഷതയിൽ ചേർന്നു. എസ്.വൈ.എസ് ജില്ലാ ട്രഷറർ അബ്ദു റസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. മുദരിബ് ആസിഫ് വാഫി റിപ്പൺ വിഷയാവതരണം നടത്തി. സെക്രട്ടറി എൻ.കെ മുഹമ്മദ് മുസ്ല്യാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

ജില്ലാ നിരീക്ഷകൻ അബ്ദുൽ കരീം ബാഖവി കൊടുവള്ളി, കെ.കെ. ഇബ്രാഹിം മുസ്ല്യാർ, എൻ. മുത്തലിബ് ദാരിമി, ടി.മുഹമ്മദ് ഫൈസി, പി.അബ്ദുസ്സലാം ഫൈസി, എം, മുഹമ്മദ് മാസ്റ്റർ, കെ.കെ.അബ്ദുന്നാസിർ ഹാജി എന്നിവർ സംസാരിച്ചു.

സെൻട്രൽ കൗൺസിൽ തഹിയ്യ അവാർഡിന് അർഹരായ കെ.കെ ഉസ്താദിനെയും പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെയും അവരുടെ ഉസ്താദ് മാരെയും യോഗത്തിൽ ആദരിച്ചു. ടി.പി.മുഹ്‌സിൻ ഫൈസി സ്വാഗതവും പി. സലാം ഫൈസി നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികൾ:
ടി.പി.മുഹ്സിൻ ഫൈസി (പ്രസിഡണ്ട്), എ. മൂസക്കുട്ടി മുസ്ല്യാർ, എൻ. അബ്ദുൽ മുത്തലിബ് ദാരിമി (വൈ: പ്രസിഡണ്ടുമാർ), എൻ.കെ.മുഹമ്മദ് മുസ്ല്യാർ (ജന:സെക്രട്ടറി), കെ.കെ.ഇബ്രാഹിം മുസ്ല്യാർ, എ.ടി മുഹമ്മദ് മാസ്റ്റർ (ജോ:സെക്രട്ടറിമാർ) എം.മുഹമ്മദ് മാസ്റ്റർ (ട്രഷറർ). പരീക്ഷാ ബോർഡ് ചെയർമാനായി പി. അബ്ദുസ്സലാം ഫൈസിയെയും, ഐ.ടി കോഡിനേറ്ററായി അബ്ദുൽ ജബ്ബാർ ഫൈസിയേയും തിരഞ്ഞെടുത്തു. കെ. ഫൈസൽ മൗലവി, ജൈസൽ ദാരിമി എന്നിവരാണ് വൈ: ചെയർമാൻമാർ.
Previous Post Next Post
3/TECH/col-right