ഇന്ന് മെയ് 18 അന്താരാഷ്ട്ര മ്യൂസിയ ദിനം . പഴയ ജീവിതരീതിയിലേക്കുള്ള ഓർമ്മപ്പെടുത്തലുകളാണ് ഓരോ മ്യൂസിയവും . 1977 മുതലാണ് മെയ് 18 അന്താരാഷ്ട്ര മ്യൂസിയ ദിനമായി ആചരിച്ചു വരുന്നത്.
നമ്മുടെ പ്രദേശത്തെ പഴയകാല ജീവിതത്തെ മനസ്സിലാക്കുന്നതിനുവേണ്ടി ചരിത്ര വസ്തുതകൾ ശേഖരിച്ച് മ്യൂസിയം തയ്യാറാക്കിയിരിക്കുകയാണ് എരവന്നൂർ എ.എം.എൽ.പി സ്കൂൾ അധ്യാപകനായ ജമാലുദ്ദീൻ പോലൂർ .
വിവിധ ചരിത്ര വസ്തുക്കൾ ശേഖരിക്കുകയും വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലും നിരവധി പ്രദർശനങ്ങൾ നടത്തുകയും ചെയ്യുന്ന ഇദ്ദേഹം തന്റെ വീടിൻറെ മുകൾ നിലയിലാണ് കാഴ്ചക്കാർക്ക് വേണ്ടി ഹോം മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്.
പഴയകാല കാർഷികോപകരണങ്ങൾ,വീട്ടുപകരണങ്ങൾ, ആയുധങ്ങൾ,പുരാവസ്തുക്കൾ,കയ്യെഴുത്ത് പ്രതികൾ ,തപാൽ സ്റ്റാമ്പുകൾ, നാണയങ്ങൾ, കറൻസികൾ , പത്രങ്ങൾ,മാസികകൾ,ഗാന്ധി ചിത്രങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി ചരിത്ര വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.വിവിധ വ്യക്തികളും സ്കൂളുകളിൽ നിന്ന് കുട്ടികളും മ്യൂസിയം സന്ദർശിച്ചിട്ടുണ്ട്.
നമ്മുടെ പൂർവികർ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നതിൻറെ തെളിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്നതും ഇത്തരം ചരിത്രവസ്തുക്കളുടെ സംരക്ഷണവുമാണ് മ്യൂസിയം തയ്യാറാക്കിയതിന്റെ ലക്ഷ്യം.
വ്യക്തികൾക്കും കുട്ടികളുടെ ചെറിയ ഗ്രൂപ്പുകൾക്കും സൗജന്യമായി മ്യൂസിയം സന്ദർശിക്കാവുന്നതാണ്.
ഫോൺ : 9496645013