സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "കരുതലും കൈത്താങ്ങും" താലൂക്ക് തല അദാലത്തിന് ജില്ലയിൽ തുടക്കമായി. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് താലൂക്ക് അദാലത്തിൽ വെള്ളന്നൂർ ചാത്തമംഗലം സ്വദേശി തലക്കോട്ടിൽ മിനിക്ക് ബിപിഎൽ റേഷൻ കാർഡ് നൽകിയാണ് അദാലത്തിന് തുടക്കം കുറിച്ചത്.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, ലിന്റോ ജോസഫ്, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെൽസാസിനി, എ.ഡി.എം സി മുഹമ്മദ് റഫീഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മേയ് എട്ട് വരെയാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുക. താമരശ്ശേരി താലൂക്ക് അദാലത്ത് മെയ് നാലിന് താമരശ്ശേരി ഗവ.യുപി സ്കൂളിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും. രാവിലെ 10 മണി മുതലാണ് അദാലത്തുകൾ നടക്കുന്നത്.
Tags:
KOZHIKODE