പൂനൂര്‍:മങ്ങാട് പൂപ്പൊയില്‍ യൂണിറ്റ് KMJ , SYS , SSF കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ചെറിയ പെരുന്നാള്‍ സുദിനത്തില്‍ ഈദ് നൈറ്റ് 2023 എന്ന പേരില്‍ ഇശല്‍ വിരുന്നും ഇസ്ലാമിക കഥാ പ്രസംഗവും സാംസ്കാരിക സംഗമവും സംഘടിപ്പിക്കുന്നു.
പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 7 മണിക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും . ചടങ്ങില്‍ അഡ്വ : പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും.
ശുക്കൂര്‍ സഖാഫി വെണ്ണക്കോട് , പി കെ അബ്ദുല്‍ ഹമീദ് സഖാഫി , പി കെ അഫ്സല്‍ അഹ്സനി , കെ കെ ജാഫര്‍ സഖാഫി തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും.തുടര്‍ന്ന് അടിമക്കുരുക്കിലെ വെള്ളി നക്ഷത്രം എന്ന വിഷയത്തെ അധികരിച്ച് സുപ്രസിദ്ധ കാഥികന്‍ കെ സി എ കുട്ടി കൊടുവള്ളി ഇസ്ലാമിക കഥാ പ്രസംഗം അവതരിപ്പിക്കും.
Tags:
POONOOR